കൺഫർമേഷൻ എസ്‌എംഎസിനായി കാത്തിരിക്കേണ്ട; പിഎസ്‌സി

By News Desk, Malabar News
PSC meeting
Ajwa Travels

തിരുവനന്തപുരം: പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ കണ്‍ഫര്‍മേഷന്‍ നടപടി പൂര്‍ത്തീകരിച്ചു എന്നത് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച എസ്‌എംഎസിനായി കാത്തിരിക്കരുതെന്നും പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു.

പരീക്ഷ എഴുതുവാനുള്ള കണ്‍ഫര്‍മേഷന് വേണ്ടി ഓരോ കാറ്റഗറിയേയും അടിസ്‌ഥാനപ്പെടുത്തി പിഎസ്‌സി എസ്‌എംഎസ് നോട്ടിഫിക്കേഷനിലൂടെ അറിയിക്കുന്നതാണ് പതിവ്. തുടര്‍ന്ന് പിഎസ്‌സിയുടെ സൈറ്റില്‍ കയറി പരീക്ഷ കണ്‍ഫര്‍മേഷന്‍ കൊടുത്താല്‍ മാത്രമേ ഹാള്‍ടിക്കറ്റ് ലഭ്യമാകുകയുള്ളൂ.

എന്നാല്‍ എസ്‌എംഎസ് ലഭിക്കാത്തതിനാല്‍ പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ കഴിയാത്തത് മൂലം ഉദ്യോഗസ്‌ഥര്‍ക്ക് പരീക്ഷകള്‍ നഷ്‌ടപ്പെടുന്നത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്‌എംഎസ് എന്നത് ഒരു ഓര്‍മപ്പെടുത്തലായി മാത്രം കണ്ടാല്‍മതിയെന്ന നിലപാട് പിഎസ്‌സി വ്യക്‌തമാക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം പിഎസ്‌സി അറിയിച്ചത്.

Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE