പാലക്കാട്: പിഎസ്സി ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക്. ഈമാസം 21 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ സമരം തുടങ്ങും. പിഎസ്സിയിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട് ചെയ്യുക, നിയമനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം.
സിജെപി (കോക്രോച്ച് ജനത പാർട്ടി) മാതൃകയിൽ ജൂലൈ 30ന് സെക്രട്ടറിയേറ്റിന് മുന്നിൽ ‘ജെൻസി സ്ട്രൈക്ക്’ നടത്തിയ പിഎസ്സി റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മയാണ് സമരം പ്രഖ്യാപിച്ചത്. ഉദ്യോഗാർഥികൾക്ക് വേണ്ടി ഓൾ കേരള പിഎസ്സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോഡിനേഷൻ കമ്മിറ്റി ആദ്യഘട്ടത്തിൽ സമരത്തിനിറങ്ങും.
പിഎസ്സിയിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ജെൻസി സ്ട്രൈക്കിൽ ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പിഎസ്സി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്.
എന്നാൽ, ഒഴിവുകൾ കൃത്യമായി റിപ്പോർട് ചെയ്യാതിരിക്കുകയും നിയമനങ്ങൾക്ക് തടസമാകുന്ന വിധത്തിൽ ഉത്തരവുകളും സർക്കുലറുകളും ഇറക്കി ഉദ്യോഗാർഥികളുടെ ഭാവി സർക്കാർ അനിശ്ചിതത്വത്തിൽ ആക്കുകയാണെന്നും ഭാരവാഹികൾ ആരോപിക്കുന്നു. അതേസമയം, സമരത്തിലേക്ക് സിജെപി നേതാവ് അഭിജീത് ദീപ്കെയെ ക്ഷണിക്കുമെന്ന് സമരസമിതി കോഡിനേറ്റർമാരായ സന്ദീപ് മുകുന്ദൻ, അജ്മൽ ഹുസൈൻ എന്നിവർ അറിയിച്ചു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































