തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കിയതോടെ പെൻഷൻ മുടങ്ങുകയായിരുന്നു. പെന്‍ഷന്‍കാരുടെ സംഘടനയും കുടംബാംഗങ്ങളും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ ബജറ്റില്‍ 1000 കോടിയാണ് കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയത്. കോവിഡ് വ്യാപനം കനത്ത വരുമാന നഷ്‌ടത്തിലേക്ക് നയിച്ചതോടെ ശമ്പള വിതരണത്തിനായി പൂർണമായും സർക്കാരിനെ ആശ്രയിക്കേണ്ട സാഹചര്യം വന്നു.
ശമ്പള പരിഷ്‌കരണം വൈകിയ സാഹചര്യത്തില്‍, ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം 1500 രൂപ ഇടക്കാലാശ്വാസം നല്‍കുന്നുണ്ട്. മൂന്ന് ഡിഎ കുടിശിക കഴിഞ്ഞ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കി. ഇതിനുള്ള അധിക തുകയും സര്‍ക്കാർ സഹായത്തില്‍ നിന്നെടുത്തു. സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍ നല്‍കുന്നത്.
9 ശതമാനം പലിശ ഉള്‍പ്പെടെ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കി കഴിഞ്ഞ സാഹചര്യത്തിലാണ് പെൻഷൻ വിതരണം മുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ ബജറ്റ് വിഹിത വിനിയോഗം പരിശോധിച്ച്, നീക്കിയിരിപ്പുള്ള തുക കെഎസ്ആർടിസി പെൻഷന് വേണ്ടി സഹകരണ ബാങ്കുകള്‍ക്ക് കൈമാറാനാണ് ആലോചന. അവധി ദിവസങ്ങളും ബാങ്ക് പണിമുടക്കും കണക്കിലെടുക്കുമ്പോള്‍ ഇതും നീളാനാണ് സാധ്യത.
Read Also: സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സർക്കാർ ഉദ്യോഗസ്‌ഥർ ആകരുത്; സുപ്രീം കോടതി









































