സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സർക്കാർ ഉദ്യോഗസ്‌ഥർ ആകരുത്; സുപ്രീം കോടതി

By Trainee Reporter, Malabar News
Supreme-Court_2020-Oct-14
Ajwa Travels

ന്യൂഡെൽഹി: സർക്കാർ ഉദ്യോഗസ്‌ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്‌പക്ഷർ ആയിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്‌ഥർ ആകരുതെന്നും കോടതി വ്യക്‌തമാക്കി.

കേരളത്തിൽ ഉൾപ്പടെ മിക്ക സംസ്‌ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്‌ഥൻമാരാണ് സ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതല വഹിക്കുന്നത്. ഗോവയിലെ നിയമ സെക്രട്ടറിയെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്‌റ്റിസ്‌ റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read also: ജയ്‌പൂരിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്‌തർ അവശനിലയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE