ജയ്‌പൂരിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്‌തർ അവശനിലയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

By Trainee Reporter, Malabar News
Ajwa Travels

ജയ്‌പൂർ: മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിതരണം ചെയ്‌ത പ്രസാദം കഴിച്ച ഭക്‌തർ അവശനിലയിൽ. രാജസ്‌ഥാനിലെ ദുംഗാർപൂർ ജില്ലയിലെ അസ്‌പൂർ ഗ്രാമത്തിലാണ് സംഭവം. 70ഓളം പേർക്കാണ് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടത്.

അവശനിലയിലുളളവരുടെ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അസ്‌പൂരിലെ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് സംശയിക്കുന്നത്. അവശരായവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രസാദത്തിന്റെ സാമ്പിളും രോഗികളിൽ നിന്ന് ശേഖരിച്ച സ്രവങ്ങളും വിശദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

Read also: മമതക്കെതിരായ ആക്രമണം ആസൂത്രിതം; അന്വേഷണം ആവശ്യപ്പെട്ട് സൗഗത റോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE