കുവൈറ്റ്: സുഡാൻ പൗരൻമാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരാനാണ് അധികൃതരുടെ തീരുമാനം. താമസകാര്യ വിഭാഗം ഉദ്യോഗസ്‌ഥർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ വിസയിൽ കുവൈറ്റിൽ എത്തുന്ന സുഡാൻ പൗരൻമാർക്ക് മാത്രമാണ് വിലക്ക് ഉണ്ടാകുക. ഫാമിലി വിസ, സന്ദർശന വിസ, വാണിജ്യ വിസ, തൊഴിൽ വിസ എന്നിവക്കെല്ലാം ഈ വിലക്ക് ബാധകമായിരിക്കും. എന്നാൽ നിലവില്‍ കുവൈറ്റില്‍ താമസാനുമതിയുള്ള സുഡാനികള്‍ക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസമില്ല.
സുഡാൻ പൗരൻമാർക്ക് കൂടി വിസ വിലക്ക് ഏർപ്പെടുത്തിയതോടെ കുവൈറ്റിൽ വിസ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 8 ആയി ഉയർന്നിട്ടുണ്ട്. സിറിയ, ഇറാഖ്, പാകിസ്‌ഥാൻ, ഇറാൻ, അഫ്‌ഗാൻ, യെമൻ, ലെബനൻ, സുഡാൻ എന്നീ രാജ്യങ്ങൾക്കാണ് ഇപ്പോൾ കുവൈറ്റിൽ വിസ വിലക്കുള്ളത്.
Read also: കള്ളപ്പണം വെളുപ്പിക്കൽ; സുഖ്‌പാല്‍ സിംഗ് ഖൈറ അറസ്‌റ്റിൽ







































