കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നും നേരിട്ട് രാജ്യത്തെത്തുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രാജ്യത്തേക്ക് നേരിട്ട് എത്താനുള്ള അനുമതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
കോവിഡ് വ്യാപനം തുടങ്ങിയ സമയത്താണ് മറ്റ് രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ നിഷേധിച്ചത്. പിന്നീട് ഇതിന് ഇളവുകള്‍ നല്‍കിയെങ്കിലും കോവിഡ് സ്ഥിതി രൂക്ഷമായി തുടരുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാര്‍ക്കും അവരുടെ ഭാര്യ/ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കും രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാമെന്ന ഇളവ് സര്‍ക്കാര്‍ നല്‍കിയത്.
രാജ്യത്ത് പ്രവേശനം അനുവദിച്ചർക്ക് പ്രവേശനം ലഭിക്കാനായി ഇഖാമയോ, എന്‍ട്രി വിസയോ ഉണ്ടായിരിക്കണം. കൂടാതെ ഇവര്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : സൗദി; എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പിഴ 1000 റിയാല്‍







































