തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് മരിച്ചത്. മണ്ണന്തല മുക്കോലക്കലിൽ ഇന്ന് രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. സഹോദരൻ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും മണ്ണന്തല പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ മാതാപിതാക്കളാണ് ഷെഫീനയെ കണ്ടത്. സംശയം തോന്നിയ ഇവർ മണ്ണന്തല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഷെഫീനയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. അതേസമയം, ആക്രമണകാരണം വ്യക്‌തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ‘ഓപ്പറേഷൻ സിന്ധു’; 310 ഇന്ത്യക്കാർ കൂടി മടങ്ങിയെത്തി, സംഘത്തിൽ ഒരു മലയാളിയും