മൂന്നാര്‍ രാജമലയില്‍ വന്‍ ദുരന്തം; മണ്ണിടിഞ്ഞ് 15 പേർ മരിച്ചു

By Desk Reporter, Malabar News
landslide Malabar News
Ajwa Travels

ഇടുക്കി: മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് വന്‍ദുരന്തം. മണ്ണിടിഞ്ഞ് തേയിലത്തോട്ടത്തിലെ ലയങ്ങള്‍ക്കുമേല്‍ പതിച്ച് 15 പേര്‍ മരിച്ചു. 66 പേരെ കാണാതായി. 16 പേരെ രക്ഷപ്പെടുത്തി. ഇതിൽ നാലുപേരുടെ നിലഗുരുതരമാണ്.
ഇന്ന് പുലര്‍ച്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എന്നാല്‍ രാവിലെ ഏഴരയോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. ഇതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ മണ്ണിനടിയിലായതും ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തകരാറിലായതുമാണ് അപകട വിവരം പുറത്തറിയാന്‍ വൈകാൻ കാരണം.
നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി.
അതേസമയം ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE