ആലക്കോട്: തളിപ്പറമ്പ്-കൂർഗ് അതിർത്തി മെക്കാഡം (ടിസിബി) റോഡിൽ ആലക്കോട് കല്ലൊടിക്ക് സമീപം ജോസ് ജങ്‌ഷനിൽ മണ്ണിടിഞ്ഞ് വൻ നാശം. ജോസ് ജങ്‌ഷനിൽ ശനിയാഴ്‌ചയാണ് കനത്ത മഴയിൽ മണ്ണിടിഞ്ഞത്. അപകടാവസ്‌ഥയിലായ സ്‌ഥലം നിയുക്‌ത എംഎൽഎ അഡ്വ. സജീവ് ജോസഫ് സന്ദർശിച്ചു.
റോഡിനോട് ചേർന്ന കൽക്കെട്ടടക്കമുള്ള ഭാഗമാണ് ഇടിഞ്ഞ് തകർന്നത്. മഴ വീണ്ടും തുടർന്നാൽ കൂടുതൽ അപകടസാധ്യതയിലാണ് ഇവിടം. അതിനാൽ സുരക്ഷിതമായ പുനർ നിർമാണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സജീവ് ജോസഫ് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബു പള്ളിപ്പുറം, വാർഡ് മെമ്പർ നിഷ വിനു, വർഗീസ് മുഴിയാങ്കൽ എന്നിവർ എംഎൽഎയുടെ ഒപ്പമുണ്ടായിരുന്നു.
Also Read: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; വിഡി സതീശനെതിരെ പരാതി


































