കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; വിഡി സതീശനെതിരെ പരാതി

By Syndicated , Malabar News
Satheesan
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. ലോക്ക്‌ഡൗൺ നിയമം ലംഘിച്ച് എറണാകുളം ഡിസിസി ഓഫീസിൽ സ്വീകരണം ഏർപ്പെടുത്തിയെന്നും തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്‌ഥാന ജോയിന്റ് സെക്രട്ടറി എൻ അരുൺ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

വിഷയത്തിൽ ജില്ലാ കളക്‌ടർക്കും പോലീസ് മേധാവിക്കും തെളിവ് സഹിതം പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ച കോടതിയിലും ഹരജി നൽകുമെന്നും എൻ അരുൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ വിഡി സതീശൻ എറണാകുളം ഡിസിസി ഓഫീസിൽ എത്തിയതിനെ തുടർന്നാണ് സ്വീകരണം സംഘടിപ്പിച്ചത്.

Read also: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് നോട്ടീസയച്ച് ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE