കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്‌തി. മധ്യ തിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം ജോസ് കെ മാണി മുന്നണി വിട്ടത് മൂലമാണെന്ന കണ്ടെത്തലാണ് ജോസഫ് വിഭാഗത്തിന്റെ അതൃപ്‌തിക്ക് കാരണം.
ജോസഫ് ഗ്രൂപ്പിന് കാര്യമായ വോട്ട് സമാഹരിക്കാനായില്ല എന്ന വിമർശനവും റിപ്പോർട്ടിൽ ഉണ്ട്. അതേസമയം കോൺഗ്രസിന്റെ വീഴ്‌ച മറച്ചുവെക്കാനാണ് പരാജയ കാരണം ഘടകക്ഷികൾക്ക് മേൽ ചുമത്തുന്നതെന്നാണ് കേരള കോൺഗ്രസിന്റെ ആരോപണം. എന്നാൽ, ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയായെന്നാണ് കെപിസിസി സമതിയുടെ കണ്ടെത്തൽ.
മാത്രമല്ല ജോസഫ് വിഭാഗത്തിന് കാര്യമായ വോട്ട് സമാഹരിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട് കുറ്റപ്പെടുത്തുന്നു. ഇതാണ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. മാണി വിഭാഗത്തിന്റെ ശക്‌തി കേന്ദ്രങ്ങളായ കടുത്തുരുത്തിയിലും പാലയിലെയും ജോസ് വിഭാഗത്തിന്റെ തോൽവി ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം കെപിസിസി റിപ്പോർട്ടിനെതിരെ പ്രതിരോധം തീർക്കുന്നത്.
Read Also: എംഎസ്എഫ് നേതാക്കൾ പരസ്യമായി മാപ്പ് പറയണം; ഹരിത