എംഎസ്എഫ് നേതാക്കൾ പരസ്യമായി മാപ്പ് പറയണം; ഹരിത

By Staff Reporter, Malabar News
msf-haritha
Representational Image
Ajwa Travels

മലപ്പുറം: ആരോപണ വിധേയരായ എംഎസ്‌എഫ്‌ നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്‌എഫ്‌ നേതാക്കളെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്നും ‘ഹരിത’ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന് 10 മണിക്കുള്ളിൽ നിലപാട് അറിയിക്കാൻ എംഎസ്എഫിന് മുസ്‌ലിം ലീഗ് നേതൃത്വം സമയം നൽകി. എംഎസ്എഫ്-ഹരിത വിവാദത്തിൽ ഇരുവിഭാഗവുമായി ലീഗ് നേതൃത്വം ചർച്ച നടത്തി.

ലൈംഗിക അധിക്ഷേപം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് നേരത്തെ ലീഗ് നേതൃത്വം ഹരിത സംസ്‌ഥാന ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ഹരിത ഭാരവാഹികൾ വഴങ്ങിയിരുന്നില്ല. തുടർന്നാണ് ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ചു കൊണ്ടുള്ള ലീഗ് നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുന്നത്.

കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന വിലയിരുത്തലിൽ ആയിരുന്നു നടപടി. തുടർന്ന് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനോട് വിശദീകരണം നൽകാൻ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തെ കാലാവധിയാണ് നൽകിയിരുന്നത്. അടുത്ത മാസം അഞ്ചിനാണ് ഈ കാലാവധി തീരുന്നത്.

Read Also: സിറ്റി ഗ്യാസ് പദ്ധതി; കേരളത്തിലെ മൂന്ന് ജില്ലകൾ കൂടി ഉൾപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE