ജയ്പൂര്‍: രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഫാക്ടറിയിൽ രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങളില്‍ നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read also: ബംഗ്ളാദേശിൽ ബോട്ടിന് തീ പിടിച്ച് 32 മരണം







































