ഗുജറാത്തിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം; 4 മരണം

By Syndicated , Malabar News
four-dead-in-vadodara
Ajwa Travels

വഡോദര: ഗുജറാത്തിലെ വഡോദരയിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ നാല് പേര് മരിച്ചു. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്‌ഫോടനം.

ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെയുള്ള വീടുകളുടെ ജനൽച്ചില്ലുകൾ പോലും തകരുന്നത്ര ഉഗ്രശേഷിയുള്ള സ്‌ഫോടനമായിരുന്നു നടന്നത്. തുടർന്ന് ഫയർ ഫോഴ്സും പോലീസും നടത്തിയ പരിശോധനയിൽ ബ്രോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി.

സ്‌ഫോടനത്തിൽ പരുക്കേറ്റവരുടെ എണ്ണം വർധിക്കാനിടയുണ്ട് എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read also: നീറ്റിൽ പരാജയപ്പെട്ടു; തമിഴ്‌നാട്ടിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE