ഹാപുർ: ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ളാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ 8 പേർ മരണപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നൂറിലേറെ പേർ ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന സമയത്താണ് അപകടം നടന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.
ഫാക്‌ടറിക്കകത്ത് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അകത്തുള്ളവരെ പുറത്തെത്തിക്കാനും തീയണക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അഗ്‌നിരക്ഷാ സേന സ്‌ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സും പോലീസും രക്ഷാ പ്രവർത്തനം തുടരുകയാണ്.
അതേസമയം തീപ്പിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിൽസ ഉറപ്പാക്കാനും അദ്ദേഹം നിർദേദ്ദേശം നല്‍കി. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയാണ് ഇത്.
Most Read: തലവേദന ഒഴിയാതെ പഞ്ചാബ് കോണ്‍ഗ്രസ്; മുന്‍ മന്ത്രിയടക്കം നിരവധിപേര്‍ ബിജെപിയിലേക്ക്