ഹാപുർ: ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ രാസമരുന്ന് നിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ന്യൂഡെൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ധൗലാനയിലെ വ്യവസായ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ മേൽക്കൂര തകർന്നു.
മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി കെടുത്താനായതെന്ന് അഗ്‌നിശമന സേന അറിയിച്ചു. അനധികൃതമായാണ് ഫാക്‌ടറി പ്രവർത്തിച്ചതെന്നും റിപ്പോർട്ടുകളുമുണ്ട്.
Most Read: ലിതാരയുടെ മരണം; കോച്ച് ഒളിവിലെന്ന് പോലീസ്