നീറ്റിൽ പരാജയപ്പെട്ടു; തമിഴ്‌നാട്ടിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു

By Syndicated , Malabar News
suicide failing-neet-exam
Ajwa Travels

ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു. തമിഴ്​നാട്ടിലെ നീലഗിരി ജില്ലയിലാണ്​ സംഭവം. തനിക്ക് സന്തോഷവതിയാണെന്ന്​ അഭിനയിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ​ ക്ഷമിക്കണമെന്നും പെൺകുട്ടിയുടെ ആത്‌മഹത്യക്കുറിപ്പിൽ പറയുന്നു.

12ആം ക്ലാസ്​ പരീക്ഷക്ക്​ ശേഷം പെൺകുട്ടി സെപ്​റ്റംബറിൽ നീറ്റ്​ പരീക്ഷ എഴുതി. എന്നാൽ വിജയിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി വിഷാദരോഗത്തിന്​ അടിമയാകുകയായിരുന്നു. തുടർന്ന് ഡിസംബർ 18ന്​ പെൺകുട്ടി കുറിപ്പ്​ എഴുതിവെച്ചശേഷം ആത്‌മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. തുടർന്ന് മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിദ്യാർഥിനി 23ന്​ മരണത്തിന് കീഴടങ്ങി. നീറ്റ്​ പരീക്ഷയിൽ തോറ്റതിന് നവംബർ ഏഴിന്​ ​ ഒരു വിദ്യാർഥി ആത്‌മഹത്യ ചെയ്‌തിരുന്നു.

Read also: പൂജാരിയെന്ന വ്യാജേന കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE