‘വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല’; ഹരജി സുപ്രീം കോടതി തള്ളി

By Trainee Reporter, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ഓഗസ്‌റ്റ് 11ന് നടത്താനിരുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവെക്കണം എന്നായിരുന്നു ഹരജി. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

അടിയന്തിരമായി വാദം കേൾക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഇന്നലെ ബെഞ്ചിന് മുന്നിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഏതാനും ഹരജിക്കാരുടെ ആവശ്യത്തിൽ രണ്ടുലക്ഷം വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്‌തമാക്കി.

പരീക്ഷ എഴുതുന്ന നിരവധി ഉദ്യോഗാർഥികൾക്ക് ദൂര സ്‌ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതെന്നും എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്നാണ് ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചത്.

Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE