കാസർഗോഡ്: കല്ലക്കട്ടയിൽ വൻ പാൻ മസാല ശേഖരം പിടികൂടി. ഒരു ടണ്ണോളം പാൻ മസാലയാണ് പിടികൂടിയത്. വിദ്യാനഗർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബദറുദ്ദീൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്നാണ് പാൻ മസാല പിടികൂടിയത്.
ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് പാൻ മസാല ശേഖരം പിടികൂടിയത്. പ്രദേശത്ത് വ്യാപകമായി പരിചയമില്ലാത്ത വാഹനങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ശ്രദ്ധിച്ച നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ആൾത്താമസമില്ലാത്ത വീട്ടിലേക്കാണ് ഈ വാഹനങ്ങൾ എത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെ വിദ്യാനഗർ പോലീസിന്റെ നേതൃത്വത്തിൽ ഈ വീട്ടിൽ പരിശോധന നടത്തി. ഈ പരിശോധനയിലാണ് പാൻ മസാല ശേഖരം പിടികൂടിയത്.
കർണാടകയിൽ നിന്ന് വിൽപനക്കായി എത്തിക്കുന്ന പാൻ മസാലകൾ സൂക്ഷിച്ചുവക്കുന്ന ഇടമായിരുന്നു ഈ വീട്. വീട്ടുടമക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read: ജില്ലക്ക് അംബേദ്കറിന്റെ പേര്, ആന്ധ്രയിൽ സംഘർഷം; മന്ത്രിയുടെ വീടിന് തീയിട്ടു






































