ആയഞ്ചേരി: ആരോഗ്യ രംഗത്ത് സംസ്‌ഥാന സര്‍ക്കാറിന്റെ നൂതന സംരംഭമായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്‌തു ഉൽഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ സരള അധ്യക്ഷയായി.
ആദ്യ ഘട്ടത്തില്‍ സര്‍വേയിലൂടെ പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് വീട്ടിലുള്ള എല്ലാവരെയും ഇ-ഹെല്‍ത്തില്‍ രജിസ്‌റ്റര്‍ ചെയ്യും. ശേഷം ഓരോ വ്യക്‌തിക്കും യുഎച്ച്‌ഐ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് ഉപയോഗിച്ചാണ് പിന്നീട് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ചികിൽസ ലഭിക്കുക.
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലോ മറ്റു ഗവണ്‍മെന്റ് ആശുപത്രികളിലോ ചികിൽസക്കായി പോകുന്നവര്‍ക്കും, ജില്ലാ ആശുപത്രിയിലോ മെഡിക്കല്‍ കോളേജിലോ റഫര്‍ ചെയ്യപ്പെടുന്നവര്‍ക്കും ഇ-ഹെല്‍ത്തില്‍ മുമ്പ് ചികിൽസിച്ച രേഖകള്‍ പരിശോധിച്ച് തുടര്‍ചികിൽസ മുടക്കം കൂടാതെ ലഭ്യമാക്കാന്‍ കഴിയുന്നതാണ് പദ്ധതി.
Read Also: ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’; ആദ്യ ദിനം ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ






































