ബിഷ്‌ണോയിയുടെ തലയ്‌ക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന; 1,11,11,111 കോടി പ്രതിഫലം

നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥന് 1,11,11,111 കോടി രൂപ പ്രതിഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡണ്ട് രാജ് ഷെഖാവത് വീഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചത്.

By Senior Reporter, Malabar News
Lawrence Bishnoi
Ajwa Travels

ന്യൂഡെൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ തലയ്‌ക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥന് 1,11,11,111 കോടി രൂപ പ്രതിഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡണ്ട് രാജ് ഷെഖാവത് വീഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചത്.

ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പണം വിനിയോഗിക്കാമെന്നാണ് ഷെഖാവത് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. ബിഷ്‌ണോയിയും അയാളുടെ കൂട്ടാളികളും ഉയർത്തുന്ന ഭീഷണിയെ തടയാൻ കഴിയാത്തതിൽ കേന്ദ്ര സർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നുണ്ട്.

കർണിസേനാ മുൻ തലവൻ സുഖ്ദേവ് സിങ് 2023 ഡിസംബർ അഞ്ചിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. രാജ്യത്തൊട്ടാകെ വേരുകളുള്ള സംഘമാണ് ബിഷ്‌ണോയിയുടേതെന്നാണ് പോലീസ് പറയുന്നത്. മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലും ബിഷ്‌ണോയിയുടെ സംഘത്തിലുള്ള മൂന്നുപേരാണ് പിടിയിലായത്.

സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ ഏപ്രിൽ 14ന് വെടിയുതിർത്ത സംഭവത്തിലും ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് പിടിയിലായത്. എന്നാൽ, ബിഷ്‌ണോയിയെ ചോദ്യം ചെയ്യാൻ പോലും കസ്‌റ്റഡിയിൽ എടുക്കാൻ മുംബൈ പോലീസിന് സാധിച്ചിരുന്നില്ല. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ബിഷ്‌ണോയി ഇപ്പോൾ ഗുജറാത്തിലെ ജയിലിലുള്ളത്.

ബിഷ്‌ണോയി ജയിലിലാണെങ്കിലും കരുത്തരായ ഒരു സംഘമാണ് ബിഷ്‌ണോയി ഗ്യാങ് എന്ന പേരിൽ മുംബൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്. 2022ൽ പഞ്ചാബി ഗായകനായ സിദ്ധു മൂസെവാലെയുടെ കൊലപാതകത്തോടെയാണ് ലോറൻസ് ബിഷ്‌ണോയി എന്ന ഗുണ്ടാ നേതാവ് വാർത്തകളിൽ ഇടംനേടുന്നത്. ബാബ സിദ്ദിഖിയാണ് ബിഷ്‌ണോയിയുടെ ക്രൂരതയുടെ ഒടുവിലത്തെ ഇര.

കൊലപാതകം ഉൾപ്പടെയുള്ള ആക്രമണങ്ങൾ ജയിലിനുള്ളിൽ വെച്ച് തന്നെ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും മാത്രം കരുത്താനാണ് ലോറൻസ് ബിഷ്‌ണോയി എന്നാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഫോണിലൂടെയാണ് ബിഷ്‌ണോയി തന്റെ എല്ലാ ഓപ്പറേഷൻസും നടപ്പാക്കുന്നത്. സബർമതി ജയിലിലായാലും തിഹാർ ജയിലിലായാലും മൊബൈൽ ഉപയോഗിച്ച് ബിഷ്‌ണോയി തന്റെ ഗ്യാങ്ങിലുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ.

Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE