കണ്ണൂർ: ഇലയില്ലാത്ത റബ്ബർ മരങ്ങളാണ് കണ്ണൂർ ജില്ലയിലെ തോട്ടങ്ങളിലെ ഇപ്പോഴത്തെ കാഴ്ച. ഇലപ്പൊട്ടു രോഗം രൂക്ഷമായതിനെ തുടർന്നാണ് റബ്ബർ മരത്തിലെ ഇലകൾ കൊഴിഞ്ഞു പോകുന്നത്. ഇതോടെ മഴ മാറി ടാപ്പിങ് പുനരാരംഭിക്കുമ്പോൾ ഉൽപ്പാദനം കുറയുമെന്ന ആശങ്കയിലാണ് കർഷകർ. പ്രതിരോധ ശേഷി കൂടുതൽ ഉണ്ടായിട്ടും ചെറിയ മരങ്ങൾക്കും രോഗം ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
മഴയുടെ ആദ്യകാലത്തുണ്ടായിരുന്ന ഇലകൾ കൂടി അവസാനമായപ്പോൾ കൊഴിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇപ്പോൾ പ്രായംകുറഞ്ഞ റബ്ബർ തോട്ടങ്ങളിലും ഇല കാണാനില്ല. കോളേറ്റോട്രിക്കം സർക്കുലർ ലീഫ് സ്പോർട് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന രോഗം മഴക്കാലത്ത് റബ്ബറിനെ ബാധിക്കുന്ന സാധാരണ രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
കോളേറ്റോട്രിക്കം എന്ന കുമിളാണ് രോഗത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലകൊഴിച്ചിലിനോട് സമാനമായ ലക്ഷങ്ങളാണ് കാണപ്പെടുന്നത്. കോട്ടയം ജില്ലയിലെ പൈകയിൽ നാല് വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ രോഗമാണ് ഇപ്പോൾ കണ്ണൂർ ജില്ലയിലും വ്യാപിച്ചു തുടങ്ങിയിരിക്കുന്നത്.
Most Read: നിയന്ത്രണങ്ങളിൽ ഇളവ്; ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ വർധന








































