ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. യുഎസ് ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വാണിജ്യ വിമാനങ്ങൾ ഉൾപ്പടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയുംവേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാർഥികൾ, തീർഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.
പ്രധാന നിർദ്ദേശങ്ങൾ
- ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് പുറത്തുകടക്കുക.
- പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്‌ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക
- പ്രാദേശിക മാദ്ധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കുകയും ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുക.
- പാസ്‌പോർട്ട്, ഐഡി, കാർഡുകൾ ഉൾപ്പടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്‌ക്കുക.
- ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർ എംബസിയിൽ പേര് വിവരങ്ങൾ രജിസ്‌റ്റർ ചെയ്യണം.
അടിയന്തിര സഹായത്തിന് ബന്ധപ്പെടേണ്ട നമ്പറുകൾ- +98912809115, +989128109109, +989128109102, +98993279359. ഇ-മെയിൽ: cons.tehran@mea.gov.in.
ജനുവരിയിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കി വീണ്ടും ഇറാനിൽ കടുത്ത ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ നടപടി. ടെഹ്‌റാൻ ഉൾപ്പടെയുള്ള നഗരങ്ങളിലെ സർവകലാശാലകളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ








































