പാലക്കാട്: അഗളി നരസിമുക്ക് പൂവാത്ത കോളനിക്ക് സമീപം പുലിയിറങ്ങി. അഗളി സ്വദേശി തങ്കരാജിന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഈ സമയം വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ തങ്കരാജിന് പുറത്തിറങ്ങി നോക്കാൻ കഴിഞ്ഞില്ല. വീടിന്റെ ജനൽ പുലി തകർത്തിട്ടുണ്ട്. പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെയും പുലി പിടിച്ചിട്ടുണ്ട്. പുതൂർ ആർആർടി സംഘം സ്ഥലത്തെത്തി പുലിയെ ഓടിച്ചു. ഈ മേഖലയിൽ കുറച്ച് നാളായി പുലി ശല്യം ഉണ്ട്. നാട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്.
Most Read| കടമെടുപ്പ്; കേരളത്തിന്റെ ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി







































