കൽപ്പറ്റ: എൽസ്റ്റൺ എസ്റ്റേറ്റിന്റെ പുൽപ്പാറ ഭാഗത്ത് പുലിയുടെ സാന്നിധ്യം. ഒരിടവേളയ്ക്ക് ശേഷമാണ് മേഖലയിൽ വീണ്ടും പുലിയെ കാണുന്നത്. ഇന്നലെ അർധരാത്രിയോടെ ആണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്.
ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റിന്റെ ഒരു ഭാഗമാണ് പുൽപ്പാറ. എസ്റ്റേറ്റിൽ കാടുവെട്ടി തെളിക്കാത്തതാണ് വന്യമൃഗശല്യത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുലിയുടെ സാന്നിധ്യം ഉള്ളതിനാൽ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കും.
പുൽപ്പള്ളിക്കടുത്തുള്ള അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെ വിറപ്പിച്ച കടുവ കഴിഞ്ഞദിവസം കൂട്ടിലകപ്പെട്ടിരുന്നു. പത്ത് ദിവസത്തിനുള്ളിൽ അഞ്ച് ആടുകളെ കൊന്ന കടുവയാണിത്. അഞ്ച് കൂടുകളും 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറയും അടക്കം വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കിയത്.
Most Read| വെടിനിർത്തൽ കരാർ; അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ- നാളെ മുതൽ പ്രാബല്യത്തിൽ