തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ സിബിഐ വീണ്ടും നുണപരിശോധനക്ക് വിധേയമാക്കും. ഇതിനോടകം തന്നെ നാല് പേരെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. അതില്‍ സോബിയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ കൂടെ വ്യക്തത ലഭിക്കാന്‍ വേണ്ടിയായണ് വീണ്ടും നുണ പരിശോധനക്ക് വിധേയമാക്കുന്നതെന്ന് സിബിഐ അറിയിച്ചു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനായി കലാഭവന്‍ സോബിക്ക് സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്.
ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകം തന്നെയാണെന്നും അതില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നും ആദ്യം മുതല്‍ സോബി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. മരണം നടക്കുന്ന സമയത്ത് അതുവഴി കടന്നുപോയ സോബി സംശയാസ്പദമായി അവിടെ പലരെയും കണ്ടുവെന്നും ബാലഭാസ്കറിന്റെ വാഹനം തല്ലി തകര്‍ക്കുന്നത് കണ്ടുവെന്നും മൊഴി നല്‍കിയിരുന്നു. സോബി ഉന്നയിച്ച ഇത്തരം ആരോപണങ്ങളിൽ ഉറപ്പ് വരുത്തുന്നതിനാണ് അദ്ദേഹത്തെ നുണപരിശോധനക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിച്ചത്.
നാല് പേരുടെ നുണപരിശോധന ഇതിനോടകം തന്നെ സിബിഐ നടത്തിയിരുന്നു. വിഷ്ണു സോമസുന്ദരം,പ്രകാശ് തമ്പി, അര്ജുന്, കലാഭവന്‍ സോബി എന്നിവരാണ് നാല് പേര്. നുണപരിശോധനക്കായി ചെന്നൈയിലെയും ഡെല്‍ഹിയിലെയും ഫോറന്‍സിക് ലാബുകളില്‍ നിന്നുള്ള വിദഗ്ധരാണ് ഉള്ളത്. നാല് പേരുടെയും മൊഴികളിലുള്ള വൈരുധ്യം സിബിഐ പരിശോധിക്കും. വിഷ്ണുവും പ്രകാശും സാമ്പത്തിക ഇടപാടുകളെ പറ്റി നല്കിയ മൊഴിയിലെ സത്യാവസ്ഥയും അപകട സമയത്ത് ബാലഭാസ്ക്കറാണ് വാഹനം ഓടിച്ചത് എന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയിലെ സത്യാവസ്ഥയും പുറത്തുകൊണ്ടുവരാന്‍ നുണപരിശോധനയിലൂടെ സാധിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.
Read also : പഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങള്‍ ഇനി ഏകജാലകം വഴി






































