തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സിഇഒ യു.വി ജോസിനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. എന്നാണ് ഹാജരാവേണ്ടത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. ഹാജരാവാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതായി യു.വി ജോസുമായി ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല. ലൈഫ് മിഷന്റെ ഭാഗമായി റെഡ് ക്രെസെന്റുമായി കരാറിൽ ഒപ്പിട്ടത് സിഇഒ ആയ ജോസ് ആയിരുന്നു. കരാറുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Also Read: ഇക്കുറിയും മാറ്റമില്ല, കെപിസിസിക്ക് ജംബോ കമ്മിറ്റി തന്നെ
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 4.5 കോടിയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി നേരത്തെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. കരാറിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. വിദേശ സഹായം സ്വീകരിച്ചത് നടപടി ക്രമങ്ങൾ പാലിച്ചാണോയെന്ന് കേന്ദ്രം പരിശോധിച്ചിരുന്നു. വൻ തുകയുടെ കമ്മീഷൻ ഇടപാടുകൾ നടന്ന പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.







































