‘കരാർ ലംഘിച്ചത് കേരള സർക്കാർ’; പ്രതികരണവുമായി അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ

ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന് അസോസിയേഷൻ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു.

By Senior Reporter, Malabar News
Argentina Football Team
Ajwa Travels

തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ (എഎഫ്എ). ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന് അസോസിയേഷൻ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു.

പണമടച്ചിട്ടും അർജന്റീന ടീം വരാൻ തയ്യാറായില്ലെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരു സ്‌പോർട്‌സ് ലേഖകൻ ലിയാൻഡ്രോ പീറ്റേഴ്‌സനുമായി നടത്തിയ ആശയവിനിമയത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. 130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തിൽ എത്താനാവില്ലെന്ന് അറിയിച്ചത് കരാർ ലംഘനമല്ലേ എന്ന് പീറ്റേഴ്‌സനോട് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചു.

എന്നാൽ, അത് ശരിയല്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാർ ആണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഏത് തരത്തിലുള്ള കരാർ ലംഘനമാണ് കേരളം നടത്തിയെന്ന കാര്യം സന്ദേശത്തിൽ വ്യക്‌തമല്ല. മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ അർജന്റീന ഫുട്‍ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയിരുന്നുവെന്നാണ് സ്‌പോൺസർമാർ പറഞ്ഞത്.

ഈവർഷം ടീം കേരളത്തിൽ കളിക്കാമെന്ന കരാറിൽ അസോസിയേഷൻ ഒപ്പിട്ടിട്ടുണ്ട്. അടുത്തവർഷം സെപ്‌തംബറിൽ കളിക്കാനെത്തുമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. എന്നാൽ, ഈവർഷം എത്തുന്നുണ്ടെങ്കിലെ മൽസരം സംഘടിപ്പിക്കാൻ താൽപര്യമുള്ളൂവെന്നും കരാർ റദ്ദാക്കുന്നത് വലിയ സാമ്പത്തിക നഷ്‌ടത്തിന് കാരണമാകുമെന്നും കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും സ്‌പോൺസർമാർ പറഞ്ഞിരുന്നു.

2025ൽ അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ പ്രഖ്യാപിച്ചത് 2024ലാണ്. കേരളത്തിൽ ഫുട്‍ബോൾ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മൽസരത്തിനും അർജന്റീനൻ ഫുട്‍ബോൾ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായികമന്ത്രി പറഞ്ഞത്. എന്നാൽ, പിന്നീട് കാര്യങ്ങൾ മാറിമറയുകയായിരുന്നു.

Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE