തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കരള്‍-ഉദര രോഗ പഠന സമിതിയുടെ ബഹുമതി

By Desk Reporter, Malabar News
Liver and Gastroenterology Committee Award for Medical College, Thiruvananthapuram
Ajwa Travels

തിരുവനന്തപുരം: അന്തര്‍ദേശീയ കരള്‍-ഉദര രോഗ പഠന സമിതിയുടെ (IHPBA – International Hepatopancreato Biliary Association) ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം അവതരിപ്പിച്ച പ്രബന്ധത്തിന് ഒന്നാം സ്‌ഥാനം ലഭിച്ചു.

ദേശീയ തലത്തില്‍ ഒന്നാം സ്‌ഥാനത്തെത്തിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കരള്‍ മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് ഒരുങ്ങുന്ന മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന് കരുത്തേകുന്നതാണ് ഈ ബഹുമതിയെന്ന് മന്ത്രി പറഞ്ഞു.

‘പ്‌ളീഹ നീക്കം ചെയ്‌ത രോഗികളിലെ കോവിഡ് വ്യാപന സാധ്യത’ എന്ന വിഷയം അടിസ്‌ഥാനമാക്കിയാണ് പ്രബന്ധം അവതരിപ്പിച്ചത്. സീനിയര്‍ റസിഡന്റ് ഡോ. ശുഭാങ്കര്‍ സഹയാണ് പ്രബന്ധം അവതരിപ്പിച്ചത്. വകുപ്പ് മേധാവി ഡോ. രമേശ് രാജന്‍, അസോ. പ്രൊഫസര്‍ ഡോക്‌ടർ ബോണി നടേഷ് എന്നിവര്‍ പഠനത്തിന് മേല്‍നോട്ടം വഹിച്ചു. ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, ഡോ. പിഎസ് ഇന്ദു, ബയോ സ്‌റ്റാറ്റിസ്‌റ്റിക്ഷന്‍ ശ്രീലേഖ എന്നിവര്‍ വിദഗ്‌ധ സഹായം നല്‍കി.

Most Read:  ഗവർണർക്ക് പുതിയ വാഹനം വാങ്ങാൻ 85 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE