ഗവർണർക്ക് പുതിയ വാഹനം വാങ്ങാൻ 85 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

By Staff Reporter, Malabar News
governor
Ajwa Travels

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ പണം അനുവദിച്ചു. ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ ബെന്‍സ് കാറിനായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ പറയുമ്പോഴാണ് പണം അനുവദിച്ച ഉത്തരവ് പുറത്തുവരുന്നത്.

ഒരുവര്‍ഷമായി താന്‍ ഉപയോഗിക്കുന്നത് ഭാര്യയ്‌ക്ക് അനുവദിച്ച വാഹനമാണെന്നും തനിക്ക് പുതിയ വാഹനം ആവശ്യമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വ്യക്‌തമാക്കിയിരുന്നു. യാത്ര ചെയ്യാനായി ആഡംബരക്കാര്‍ വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല.

ഇതുസംബന്ധിച്ച ഫയല്‍ താന്‍ പരിശോധിക്കുകയോ അനുമതി നല്‍കുകയോ ചെയ്‌തിട്ടുമില്ല. രാജ്ഭവനില്‍ ഇപ്പോഴുള്ള വാഹനങ്ങളില്‍ താന്‍ സന്തുഷ്‌ടനാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തമായാണ് ഇപ്പോൾ പണം അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

Read Also: ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ല; കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE