ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ല; കോടിയേരി

By Staff Reporter, Malabar News
Rule as long as there is a majority; Kodiyeri
Ajwa Travels

തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിന്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിഎം തോമസ് ഐസക് രചിച്ച ‘എന്തുകൊണ്ട് കെ റെയിൽ’ എന്ന പുസ്‌തകം പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ.

കേരളം വികസന രംഗത്ത് പുതിയ മാത്യക സൃഷ്‌ടിക്കുന്നു. ഇടതുപക്ഷത്തിന്റെ ബദൽ വികസന നയമാണ് സംസ്‌ഥാനം നടത്തുന്നത്. പരിസ്‌ഥിതി സംരക്ഷിച്ചുള്ള വികസനമാണ് എൽഡിഎഫ് നയം. കെ-റെയിലും ഈ രീതിയിലാണ് വിഭാവനം ചെയ്യുന്നത്. എത്ര വേഗത്തിലുള്ള തീവണ്ടി കേന്ദ്രം അനുവദിച്ചാലും കേരളത്തിൽ വേഗതയില്ല. ഇതിന് പരിഹാരമാണ് കെ-റെയിൽ പദ്ധതി.

കണ്ണൂർ വിമാനത്താവള വിഷയത്തിൽ താനും കെ സുധാകരനും ഒരുമിച്ച് പ്രവർത്തിച്ചു. ആ നിലപാട് സുധാകരൻ കെ-റെയിൽ പദ്ധതിയിലും സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പദ്ധതി നിർത്തി വയ്‌ക്കണമെന്ന നിബന്ധന ഇല്ലാതെ ചർച്ചക്ക് തയ്യാറാണെന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ വഴി മുടക്കരുതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ തൊഴിൽ മേഖലയായി കെ-റെയിൽ പദ്ധതിയെ കാണുന്നുവെന്ന് എഎ റഹീമും വ്യക്‌തമാക്കി.

Read Also: മുഖ്യമന്ത്രി സഭയിൽ കല്ലുവച്ച നുണ പറയുന്നു; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE