തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ഏഴ് മണിമുതൽ രാത്രി 11 വരെയുള്ള സമയത്ത് 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് കുറഞ്ഞതാണ് കാരണം.
പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്‌ക്കണമെന്ന് കെഎസ്ഇബി നേരത്തെ അഭ്യർഥിച്ചിരുന്നു. സംസ്‌ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ വന്ന വലിയ വർധനവും ജാർഖണ്ഡിലെ മൈത്തേൺ വൈദ്യുതി നിലയത്തിലെ ഒരു ജനറേറ്റർ തകരാറിലായതിനെ തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വന്ന അവിചാരിതമായ കുറവും കാരണമാണ് നിയന്ത്രണമെന്നാണ് കെഎസ്ഇബി അറിയിച്ചത്.
പവർ എക്‌സ്‌ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി വ്യക്‌തമാക്കുന്നത്.
Most Read| ജമ്മു കശ്‌മീരിൽ മൂന്നുഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം- വോട്ടെണ്ണൽ ഒക്‌ടോബർ നാലിന്