കാസര്‍ഗോഡ്: ജില്ലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാകളക്‌ടർ ഡോ. ഡി സജിത് ബാബു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റില്‍ പരാതി പരിഹാര സെല്‍ ഒരുക്കുമെന്നും കളക്റ്ററേറ്റില്‍ ചേര്‍ന്ന ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെയും ആര്‍ഒമാരുടെയും യോഗത്തില്‍ കളക്‌ടർ അറിയിച്ചു.
പൊതുസ്‌ഥലങ്ങളില്‍ പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാന്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് തലവനായി എല്‍എ (എന്‍എച്ച്) കാഞ്ഞങ്ങാട് ഡിവിഷന്‍ തഹസില്‍ദാര്‍ രത്‌നാകരനെ ചുമതലപ്പെടുത്തി. ഇ-ഡ്രോപ്പ്, മാന്‍പവര്‍ മാനേജ്മെന്റ്, ഇലക്‌ട്രോണിക് വോട്ടിങ് മെഷിന്‍ മാനേജ്‌മെന്റ്, ഗതാഗതം, പരിശീലനം, പോസ്‌റ്റല്‍ വോട്ട്, കമ്പ്യൂട്ടറൈസേഷന്‍ തുടങ്ങിയ ഒരുക്കങ്ങളും കളക്‌ടർ വിലയിരുത്തി.
ഉദ്യോഗസ്‌ഥര്‍ക്കുള്ള തെരഞ്ഞെടുപ്പ് പരിശീലനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്‌ടർ യോഗത്തില്‍ അറിയിച്ചു.
Malabar News: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്