മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ പൂർണമായും ഒമ്പത് നഗരസഭയിലെ വിവിധ വാർഡുകളിലും കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാതം (ഡബ്ളുഐപിആർ ) പത്തിൽ കൂടുതലായ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
അമരമ്പലം ചാലിയാർ പഞ്ചായത്തുകളിലും, കൊണ്ടോട്ടി (29), കോട്ടയ്‌ക്കൽ (9,11,14,18,19,20,22,28,29,30,31), മഞ്ചേരി (4,9,10,17,24,41,45,46), നിലബൂർ (4,7,10,12,21,23,26,29,32), പെരിന്തൽമണ്ണ (6,9,11,16,17,19,20,22,23,24,25,26), താനൂർ (6,8,10,11,15,17,34,41,43), തിരൂർ (32), തിരൂരങ്ങാടി (15), വളാഞ്ചേരി (2,3,4,11,22,26,28,32) എന്നീ നഗരസഭാ വാർഡുകളിലുമാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത്. സംസ്‌ഥാന സർക്കാർ നിർദ്ദേശിച്ച കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
Read Also: വടകര ചോമ്പാൽ ഹാർബറിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി







































