വയനാട്: വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവറെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി.
ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കും കൽപ്പറ്റ ഭാഗത്തേക്കുമുള്ള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ഏത് സമയവും തകര്‍ന്നു വീഴാവുന്ന നിലയിലാണ് കെട്ടിടം. റോഡരികിലുണ്ടായിരുന്ന പോസ്റ്റ് തകര്‍ത്താണ് ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.
Malabar News: പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ







































