പാലക്കാട്: കല്ലടിക്കോട് സ്‌കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
ബസ് കാത്തുനിന്ന പെൺകുട്ടികൾക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. പാലക്കാട്ട് നിന്ന് സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്നാണ് സൂചന. പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ളാസ് വിദ്യാർഥിനികൾ വീട്ടിലേക്ക് മടങ്ങാൻ സ്‌കൂളിന് സമീപത്തെ ബസ് സ്‌റ്റോപ്പിൽ നിൽക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നത് കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്ക് ഇടിച്ചു കയറിയ ലോറി റോഡിന് സമീപത്തെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് കുട്ടികളെ കരിമ്പയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയാണ്.
Most Read| ക്രിസ്‌മസ്, പുതുവൽസര തിരക്ക്; കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു







































