മുംബൈ: ക്രിസ്‌മസ്, പുതുവൽസര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലേക്കും തിരിച്ചും നാലുവീതം സർവീസുകളാണ് ഉണ്ടാവുക.
ഈ മാസം 19, 26 ജനുവരി 2, 9 തീയതികളിൽ വ്യാഴാഴ്‌ചകളിലാണ് എൽടിടിയിൽ നിന്നുള്ള സർവീസ്. വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. 21, 28 ജനുവരി 4, 11 തീയതികളിൽ ശനിയാഴ്‌ചകളിലാണ് കൊച്ചുവേളിയിൽ നിന്ന് എൽടിടിയിലേക്കുള്ള സർവീസ്. വൈകിട്ട് 4.20ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം പുലർച്ചെ 12.45ന് എൽടിടിയിലെത്തും.
താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ളുൺ, സംഗമേശ്വർ, രത്‌നാഗിരി, കങ്കാവ്‌ലി, സിന്ധുദുർഗ്, കുഡാൽ, സാവന്ത്‌വാഡി, തിവിം, കർമലി, മഡ്‌ഗാവ്, കാർവാർ, ഗോകർണ റോഡ്, കുംട, മുരുഡേശ്വർ, ബട്‌കൽ, മൂകാംബിക റോഡ്, കുന്താപുര, ഉഡുപ്പി, സൂറത്ത്കൽ, മംഗളൂരു ജങ്ഷൻ, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകൾ.
രണ്ട് സെക്കൻഡ് എസി, ആറ് തേഡ് എസി, ഒമ്പത് സ്ളീപ്പർ കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകൾ അടങ്ങുന്നതാണ് ട്രെയിൻ.
Most Read| ക്രിസ്‌മസ്, പുതുവൽസര തിരക്ക്; കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു