ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്; ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ

By Team Member, Malabar News
kozhikode news
Ajwa Travels

കോഴിക്കോട് : ജില്ലയിൽ ഒറ്റനമ്പർ ഭാഗ്യക്കുറി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്‌റ്റിൽ. കരിമ്പനപ്പാലം വണ്ണാത്തിഗേറ്റ് നന്ദനത്തിൽ രാകേഷ് റോഷൻ(42), ചോറോട് കൈനാട്ടി മുട്ടുങ്ങൽ വയൽക്കുനി പ്രതീഷ്(45) എന്നിവരാണ് അറസ്‌റ്റിലായത്‌. എസ്ഐ കെഎ ഷർഫുദ്ദീനും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഒറ്റ നമ്പർ ലോട്ടറി നടത്തുന്ന രാകേഷ് റോഷൻ സമ്മാനത്തുകയായ 65,000 രൂപ പ്രതീഷിന് നൽകുന്നതിനിടയിൽ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫോണിൽ വിളിച്ചു പറയുന്ന ഒറ്റ നമ്പർ സംസ്‌ഥാന ഭാഗ്യക്കുറിയുടെ സമ്മാനം നേടുന്ന നമ്പറുമായി ഒത്തുനോക്കി തുക നൽകുന്നതാണ് തട്ടിപ്പിന്റെ രീതി.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്‌തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ലഭിച്ച പരാതിയിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ രണ്ട് പേർ അറസ്‌റ്റിലായത്‌.

Read also : ആരവങ്ങളില്ലാത്ത തൃശൂർ പൂരം; ഉപചാരം ചൊല്ലി പിരിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE