‘ലവ് ജിഹാദ് ഒരു സാമൂഹിക തിൻമയാണ്, അവസാനിപ്പിക്കും’; കര്‍ണാടക മുഖ്യമന്ത്രി

By News Desk, Malabar News
controversy in karnataka bjp
B.S Yediyurappa
Ajwa Travels

ബെംഗളുരു: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ കര്‍ണാടകയും. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നാലെയാണ് കര്‍ണാടകയുടെയും തീരുമാനം. ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് വ്യക്‌തമാക്കിയത്.

Also Read: ‘ഇത് എന്റെ അവസാന തിരഞ്ഞെടുപ്പ്’; വിരമിക്കൽ പ്രഖ്യാപനവുമായി നിതീഷ് കുമാർ

‘ലവ് ജിഹാദ് ഒരു സാമൂഹിക തിൻമയാണ്. ലവ് ജിഹാദ് മൂലമുള്ള പരിവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇവിടെ വരുന്നതിന് മുമ്പ് ഈ വിഷയം ഉദ്യോഗസ്‌ഥരുമായി ചര്‍ച്ച ചെയ്‌തു. എനിക്ക് മറ്റ് സംസ്‌ഥാനങ്ങളെക്കുറിച്ച് അറിയില്ല. പക്ഷേ കര്‍ണാടകയില്‍ ഞങ്ങള്‍ ഇത് അവസാനിപ്പിക്കാന്‍ പോകുകയാണ്. പെണ്‍കുട്ടികളെ പണമോ സ്‌നേഹമോ ഉപയോഗിച്ച് വലയില്‍ വീഴ്‌ത്തുന്നത് ഗൗരവമായി എടുക്കുന്ന ഒന്നാണ്. ഇത് അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും’- യെദ്യൂരപ്പയുടെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE