പ്രണയക്കെണി യാഥാർഥ്യം; തലശേരി ആർച്ച് ബിഷപ്പ്

എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി തലശ്ശേരി അതിരൂപത കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇടയലേഖനത്തിലാണ് പ്രണയക്കെണി പരാമർശം ഉണ്ടായത്. ഇത് വാർത്തയാക്കും മുൻപ്, വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് ഇടയലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും സഭ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഇതു പറയുന്നതെന്നും മാദ്ധ്യമങ്ങളോട് ബിഷപ്പ് വിശദീകരിച്ചത്.

By Central Desk, Malabar News
Love Trap Reality; Archbishop of Thalassery

കണ്ണൂർ: പ്രണയക്കെണി യാഥാര്‍ഥ്യമാണെന്നും സഭ ഇത് പറയുന്നത് വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ ആന്നെന്നും വിശദീകരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും വ്യക്‌തമാക്കിയ ബിഷപ്പ് പക്ഷെ വസ്‌തുതകൾ എന്താണെന്നോ അതിന്റെ വിശദാംശങ്ങൾ എന്തെന്നോ പറഞ്ഞിട്ടില്ല.

വഴി തെറ്റുന്ന മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്. മത സ്‌പർദ്ധയുടെ വിഷയമായി കാണേണ്ടതില്ലെന്നും വിഷയത്തെ കുറിച്ച് സഭ പഠനം നടത്തിയെന്നും മാർ പാംപ്ളാനി പറഞ്ഞു. പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ഥത്തില്‍ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണി എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു.

പെൺകുട്ടികളുടെ ഭാവി കെണിയിൽ പെടുത്തിയതിന്റെ കൃത്യമായ കണക്കുകൾ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും മതവിഭാഗാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഞായറാഴ്‌ച പള്ളികളിൽ പ്രണയക്കെണി സംബന്ധിച്ചുള്ള ഇടയലേഖനം വായിച്ചിരുന്നു.

ക്രിസ്‌ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നതായി ഇടയലേഖനത്തിൽ ആരോപിച്ചിരുന്നു. മക്കൾ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ബോധവൽക്കരണം പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനവും ഇടയലേഖനത്തിൽ ഉണ്ടായിരുന്നു. ഇത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സഭ നിരന്തരം നല്‍കുമെന്നും ഇത് സഭയുടെ ഉത്തരവാദിത്തമാണെന്നും ബിഷപ്പ് ജോസഫ് പാംപ്ളാനി വ്യക്‌തമാക്കി.

Most Read: ‘അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു’; ചർച്ചുകളിൽ സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE