‘അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു’; ചർച്ചുകളിൽ സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത

തിരുവനന്തപുരം നഗരഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമാണം നടന്നുവരുന്ന അന്താരാഷ്‌ട്ര തുറമുഖം നിലവിലെ സ്‌ഥിതിയിൽ തുടർന്നാൽ അത് തീരശോഷണം ഉണ്ടാക്കുകയും പ്രദേശവാസികളുടെ വീടുകളെയും ജീവിതോപാധികളെയും ആഴത്തിൽ ബാധിക്കുമെന്നും ഇതിന് ശാശ്വതമായ പരിഹാരം വേണമെന്നുമാണ് സമരസമിതി ആവശ്യം.

By Central Desk, Malabar News
Vizhinjam strike should not be a threat to law and order; High Court
Rep. Image
Ajwa Travels

തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നും സമരം കൂടുതൽ ശക്‌തമാക്കുമെന്നും പ്രഖ്യാപിച്ച് വിഴിഞ്ഞം സമരസമിതി. ഇതിന് മുന്നോടിയായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ പുറത്തിറക്കിയ സര്‍ക്കുലറില്‍ സമീപ പ്രദേശത്തെ ചർച്ചുകളിൽ ഇന്ന് വായിച്ചു.

വിഴിഞ്ഞം പോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് സമരസമിതി മുന്നോട്ടുവെച്ച ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നുമാണ് സര്‍ക്കുലറിലെ പ്രധാന ആവശ്യം.

തീരശോഷണത്തില്‍ വീട് നഷ്‍ടമായവരെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കണമെന്നും അതിരൂപത ആവശ്യപ്പെടുന്നു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. തുറമുഖത്തിന്റെ നിര്‍മാണം തടസപ്പെടുത്തി സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.

അതേസമയം. വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭാ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്നും സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണെമെന്നും കത്തിൽ വിഡി സതീശൻ ആവശ്യപ്പെട്ടു.

Most Read: ഐഎൻഎസ് വിക്രാന്ത്; കൊച്ചിൻ ഷിപ്പ്‌യാർഡിനും കേരളത്തിനും അഭിമാന നിമിഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE