ലൗ ജിഹാദ് പരാമർശം; ജോർജ് എം തോമസിന് പാർട്ടിയുടെ പരസ്യശാസന

By Staff Reporter, Malabar News
Ajwa Travels

കോഴിക്കോട്: ലൗ ജിഹാദ് പരാമര്‍ശം നടത്തിയ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യശാസന. പാര്‍ട്ടി വിരുദ്ധമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

ഈ പശ്‌ചാത്തലത്തില്‍ പാര്‍ട്ടി വിശദീകരണ യോഗം നടത്തിയിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യശാസന ഏറ്റുവാങ്ങേണ്ടി വന്നത്. കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഇതരമതസ്‌ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത സംഭവത്തിലാണ് മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസ് വിവാദ പരാമര്‍ശം നടത്തിയത്.

ക്രിസ്‌ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നാണ് മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് പറഞ്ഞത്. പ്രസ്‌താവനക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Read Also: സംസ്‌ഥാനത്ത് ലാബ് നെറ്റ് വര്‍ക്ക് സംവിധാനം നടപ്പിലാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE