രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു

19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 209 രൂപയാണ് കുറച്ചത്. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

By Senior Reporter, Malabar News
LPG Price Hike Again And 3.50 Rupee Increased

ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 209 രൂപയാണ് കുറച്ചത്. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

വിലക്കുറവ് പ്രകാരം ഡെൽഹിയിലെ 19 കിലോഗ്രാം സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ അനുസരിച്ചു കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2872.50 രൂപയായി. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഇത്തരത്തിൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസവും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. പുതിയ ഇളവ് ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മറ്റ് വ്യാപാരികൾ എന്നിവർക്ക് വലിയ ആശ്വാസമാകും. അന്താരാഷ്‌ട്ര വിപണിയിലെ ഇന്ധനവിലയിൽ ഉണ്ടായ മാറ്റങ്ങളാണ് വാണിജ്യ സിലിണ്ടറുകളുടെ വിലക്കുറവിന് കാരണം.

Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്’ കണ്ണൂരിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE