ഷില്ലോംഗ്: മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവെച്ച് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകയും പദ്മശ്രീ പുരസ്‌കാര ജേതാവുമായ പട്രീഷ്യ മുഖിം. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് നടപടി.
സംഘടന സെബിബ്രിറ്റി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ മാത്രമാണ് പ്രതികരിക്കുന്നതെന്ന് മേഘാലയയിലെ ‘ഷില്ലോംഗ് ടൈംസ്’ എഡിറ്റര്‍ കൂടിയായ പട്രീഷ്യ വ്യക്‌തമാക്കി. തനിക്കെതിരായ കേസില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിച്ച നടപടിയും റിപബ്ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ നടത്തിയ പ്രതികരണവും പട്രീഷ്യ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോസത്തന്‍ ഗ്രാമത്തില്‍ മാസ്‌ക് ധരിച്ചവര്‍ അഞ്ചു കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പട്രീഷ്യ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് പട്രീഷ്യക്കെതിരെ കേസെടുത്തത്.
അതേസമയം ഫേസ്ബുക്ക് പോസ്‌റ്റിനെതിരായ പോലീസ് നടപടിയില്‍ ഇടപെടാന്‍ മേഘാലയ ഹൈക്കോടതി കഴിഞ്ഞ ആഴ്‌ച വിസമ്മതിച്ച സാഹചര്യത്തില്‍ താന്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ സംഘടനയെ അറിയിച്ചിരുന്നതായി പട്രീഷ്യ പറഞ്ഞു. സംഘടനയില്‍ അംഗം പോലുമല്ലാത്ത അര്‍ണബിന്റെ അറസ്‌റ്റിനെ അപലപിച്ച സംഘടന തന്റെ കാര്യത്തില്‍ ഒരു പ്രസ്‌താവനയെങ്കിലും ഇറക്കുമെന്ന് കരുതിയിരുന്നു എന്നും എന്നാല്‍ സംഘടനയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായില്ലെന്നും പട്രീഷ്യ കത്തില്‍ കുറ്റപ്പെടുത്തി.
Read Also: രണ്ടില ചിഹ്നം മരവിപ്പിച്ചു; ജോസഫിന് ചെണ്ട, ജോസിന് ടേബിൾ ഫാനും ചിഹ്നങ്ങൾ