രണ്ടില ചിഹ്നം മരവിപ്പിച്ചു; ജോസഫിന് ചെണ്ട, ജോസിന് ടേബിൾ ഫാനും ചിഹ്നങ്ങൾ

By Staff Reporter, Malabar News
MALABARNEWS-PJ
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ അഭിമാന ചിഹ്നം ‘രണ്ടില‘ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസിലെ ജോസ്, ജോസഫ് പക്ഷങ്ങൾ രണ്ടിലക്കായി ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ കേസ് നടക്കുന്ന സാഹചര്യത്തിൽ അതിന് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. ഇതോടെ ഇരുവിഭാഗങ്ങളും ആവശ്യപ്പെട്ട പ്രകാരം പുതിയ ചിഹ്നങ്ങൾ അനുവദിച്ചു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചെണ്ടയാണ് തിരഞ്ഞെടുപ്പ് ചിഹ്നം. ജോസ് വിഭാഗത്തിന് ടേബിൾ ഫാനാണ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് പുതിയ തിരഞ്ഞെടുപ്പ് ചിഹ്നം അറിയിച്ചത്.

നേരത്തെ മുതിർന്ന നേതാവ് കെഎം മാണിയുടെ മരണശേഷമാണ് കേരള കോൺഗ്രസിന്റെ അവകാശത്തെ ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.

‘രണ്ടില’ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഹൈക്കോടതി ജോസഫിന് അനുകൂലമായി സ്‌റ്റേ പുറപ്പെടുവിച്ചിരുന്നു.

Read Also: സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE