സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി. ഇനി സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവു.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് നേരത്തെ നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read Also: ജമ്മു കശ്‍മീരിലെ രാഷ്‌ട്രീയ പാര്‍ട്ടി സഖ്യം ദേശീയ താല്‍പര്യത്തിന് വിരുദ്ധം; അമിത് ഷാ

മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സഞ്‌ജീവ് കൗളാണ് വിജ്‌ഞാപനം ഇറക്കിയത്. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സിബിഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം നിലവിലുള്ള സിബിഐ അന്വേഷണങ്ങള്‍ക്ക് പുതിയ നടപടി ബാധകമാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE