ജമ്മു കശ്‍മീരിലെ രാഷ്‌ട്രീയ പാര്‍ട്ടി സഖ്യം ദേശീയ താല്‍പര്യത്തിന് വിരുദ്ധം; അമിത് ഷാ

By Staff Reporter, Malabar News
drdo to make anti drone technology
അമിത് ഷാ
Ajwa Travels

ന്യൂഡെല്‍ഹി: ജമ്മുകശ്‍മീരിലെ രാഷ്‌ട്രീയ പാര്‍ട്ടി സഖ്യത്തിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്‌ട്രീയ പാര്‍ട്ടികളുടെ സഖ്യമായ ‘ഗുപ്കര്‍’ ദേശീയ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.

ജമ്മുകശ്‍മീരില്‍ ഭീകരതയും പ്രക്ഷുബ്‌ധതയും തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസും ‘ഗുപ്കര്‍ സംഘവും’ വിദേശ ശക്‌തികളെ ഇടപെടാന്‍ പ്രേരിപ്പിച്ചുവെന്നും ഷാ ആരോപിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു അമിത് ഷായുടെ വിമര്‍ശനം.

കോണ്‍ഗ്രസ് വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ‘ജമ്മുകശ്‍മീരിനെ ഭീകരതയുടെയും പ്രക്ഷുബ്‌ധതയുടെയും കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ കോണ്‍ഗ്രസും ഗുപ്കര്‍ സംഘവും ആഗ്രഹിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്‌ത് ഞങ്ങള്‍ ഉറപ്പാക്കിയ ദളിതരുടെയും സ്‍ത്രീകളുടെയും ഗോത്രവര്‍ഗങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവരെ എല്ലായിടത്തും ആളുകള്‍ നിരസിക്കുന്നത്’, അമിത്ഷാ ട്വീറ്റില്‍ വ്യക്‌തമാക്കി.

Read Also: ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

370ആം വകുപ്പ് പുനഃസ്‌ഥാപിക്കുന്നതിനായി ഫാറൂഖ് അബ്‌ദുല്ല, മെഹബൂബ മുഫ്‌തി, സജ്ജാത്‌ലോണ്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് ജമ്മു കശ്‍മീരിലെ ആറ് രാഷ്‌ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ‘ഗുപ്കര്‍ പ്രഖ്യാപനത്തിനായുള്ള ജനകീയ കൂട്ടായ്‌മ’ എന്ന മുന്നണി രൂപീകരിച്ചത്. ഇതിനെതിരെ ആയിരുന്നു ഷായുടെ രൂക്ഷ വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE