മലപ്പുറം: മിഅ്റാജ് രാവിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയേകി സമാപിച്ചു.
മഅ്ദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിന്റെ ഉൽഘാടനം നിർവഹിച്ചു. വിശുദ്ധ ഇസ്ലാമിൽ ഏറെ പുണ്യമുള്ള മാസങ്ങളാണ് സമാഗതമാകുന്നതെന്നും അതിന്റെ പവിത്രത കാത്ത് സൂക്ഷിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ലോകം വീണ്ടും യുദ്ധക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഹൃദയഭേദകമായ കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സമാധാനം പുനസ്ഥാപിക്കുന്നതിന് യുഎന്‍ ഇടപെടണമെന്നും ഇതിനായി ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
‘പെരിന്താറ്റിരി ഉസ്മാൻ ഫൈസി; അനുപമ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ഖലീല്‍ ബുഖാരി തങ്ങള്‍ ചടങ്ങിൽ നിർവഹിച്ചു. പരിപാടിയിലേക്ക് എത്തിച്ചേർന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി. പ്രമുഖ ഇസ്ലാമിക പണ്ഡിതരും നേതാക്കളും മൗലവിമാരും മിഅ്റാജ് ആത്മീയ സമ്മേളനത്തിൽ പങ്കെടുത്തു.

Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം








































