സാഹിത്യ രചനകളിൽ ശ്രദ്ധേയരായി മഅ്ദിനിലെ ‘ഇരട്ടസഹോദര’ വിദ്യാര്‍ഥികള്‍

By Desk Reporter, Malabar News
Ma'din students, twin brothers, Naseem and Nisam are notable in poetry
ഇരട്ട സഹോദരങ്ങളായ നസീമും നിസാമും
Ajwa Travels

മലപ്പുറം: കവിതയെഴുത്തും കഥാരചനയും ഉൾപ്പടെയുള്ള സാഹിത്യ വിഷയങ്ങളിൽ സവിശേഷ കഴിവുകളുമായി ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇരട്ട സഹോദരങ്ങളായ മഅ്ദിന്‍ വിദ്യാര്‍ഥികള്‍. കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് പിലാക്കല്‍കണ്ടി അബൂബക്കര്‍ ബാഖവിയുടെയും സുലൈഖയുടെയും മക്കളായ നിസാമും നസീമും എഴുതിയ കവിതകൾ പവിത്രന്‍ തീക്കുനി നേതൃത്വം നല്‍കുന്ന കവിതാലയം സാഹിത്യ കൂട്ടായ്‌മയിലെ മികച്ച കവിതകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

മഅ്ദിന്‍ ദഅവാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാർഥികളാണ് ഇരുവരും. ഏറെ ഹൃദ്യവും വളരെ അര്‍ഥവത്തവും ആസ്വാദകരവുമാണ് ഇവരുടെ വരികളെന്ന് മഅ്ദിന്‍ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. കലാപരമായ മികവുകൾ പ്രചോദിക്കാൻ മഅ്ദിന്‍ ചെയർമാൻ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെയും സഹ അധ്യാപകരുടെയും പ്രചോദനവും പ്രോൽസാഹനവുമാണ് കാരണമെന്ന് കുട്ടികൾ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും ചരിത്രമാണ് ഇപ്പോൾ പഠിക്കുന്നത്. അതിൽ തന്നെ തടർന്ന് പഠിക്കണമെന്നാണ് ആഗ്രഹം. ഈ മേഖലയിൽ തന്നെ ഗവേഷകരും അധ്യാപകരുമൊക്കെ ആകാനുമാണ് ഇഷ്‌ടം; ഇരട്ടകളിൽ ഒരാളായ നിസാം വ്യക്‌തമാക്കി. രചിച്ച കവിതകള്‍ പുസ്‌തക രൂപത്തില്‍ പ്രിന്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ പ്രതിഭകള്‍.

കവിതയിലെന്നപോലെ കഥാ രചനയിലും ഇവര്‍ക്ക് നൈപുണ്യമുണ്ട്. രണ്ടു പേര്‍ക്കും നന്നായി പാടാനും കഴിയും. ഇരുവരും പഠനവിഷയങ്ങില്‍ ഒരേ പ്രകടനം കാഴ്‌ചവെക്കുന്നുമുണ്ട്. ചെറുപ്പം മുതലേ ഒരേ ക്ളാസിൽ പഠിച്ചു പോന്ന ഇരുവരും എസ്എസ്‌എൽസിയിൽ ഒരേ ഗ്രേഡോടെ വിജയിച്ചാണ് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനായി മഅ്ദിനിലെത്തുന്നത് -മഅ്ദിന്‍ അധികൃതർ വ്യക്‌തമാക്കി.

ഇവരുടെ രണ്ടുകവിതകൾ വായിക്കാം:

1) കടൽപ്പെഴ
2) ഞാൻ വളർന്നിരിക്കുന്നു

‘എല്ലാ ആഴ്‌ചയിലും മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന സാഹിത്യ സമാജങ്ങളും വര്‍ഷാവസാനം നടക്കുന്ന ആർട്‌സ് ഫെസ്‌റ്റും ഇവരുടെ കഴിവുകള്‍ മിനുസപ്പെടുത്താൻ നിമിത്തമായി. പഠിക്കാനും മറ്റു ആക്‌ടിവിറ്റികള്‍ക്കും ഇവര്‍ ഒരുപോലെ സജീവമാണ് -അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം ക്ളാസുകാരനായ നാസിഹ് ഇവരുടെ ഏക സഹോദരനാണ്.

Most Read: ഗൂഗിൾ, ഫേസ്ബുക്ക് പ്രതിനിധികൾ പാർലമെന്ററി സമിതിക്ക് മുൻപിൽ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE